പീഡനക്കേസ് പ്രതി പൊലീസ് സെല്ലില്‍ ആത്മഹത്യാ ശ്രമം നടത്തി
കൊല്ലം: സ്ത്രീപീഡനക്കേസ് പ്രതി ജില്ലാ ആശുപത്രിയിലെ പൊലീസ് സെല്ലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം ആറ്റുവാശ്ശേരി പള്ളിപ്പറമ്പ് ഉഴവത്ത് വീട്ടില്‍ പി.എ ആബ്ദുള്‍ ജലീലാണ് സെല്ലില്‍ (39)തൂങ്ങിമരിയ്ക്കാന്‍ ശ്രമിച്ചത്.
നില ഗുരുതരമാണെന്നും ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.
ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചവറ തെക്കുംഭാഗം പൊലീസ് സപ്തംബര്‍ 30നാണ് ജലീലിനെ അറസ്റുചെയ്തത്. പിന്നീട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുറി തുടയ്ക്കാനുപയോഗിക്കുന്ന തുണി വാതിലിന്റെ അഴിയില്‍ കെട്ടിയാണ് മരിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications