ശബരിമല ക്ഷേത്ര നട ഒക്ടോ.17ന് തുറക്കും
ശബരിമല: തുലാമാസത്തെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 17ന് തുറക്കും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിക്ക് മേല്‍ശാന്തി എം. സുകുമാരന്‍നമ്പൂതിരി നടതുറക്കും. നട തുറക്കുന്നത്. അന്ന് വിശേഷാല്‍ പൂജകള്‍ ഒന്നും ഉണ്ടാവില്ല.
പതിനെട്ടിനു രാവിലെ ഉഷപൂജക്കു ശേഷം പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കു ന്നത്.
ദേവസ്വം ബോര്‍ഡ് ഇന്റര്‍വ്യു നടത്തി ശബരിമലയിലേക്കും മാളികപ്പുറത്തേക്കും ഒന്‍പത് പേരുടെ വീതം പ്രാഥമിക പട്ടിക തയ്യാ റാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നാണ് മേല്‍ശാന്തിയെ നറുക്കെടുക്കുന്നത്.
18 മുതല്‍ ദേവപ്രശ്ന പരിഹാരക്രിയകള്‍ നടക്കും. ഇതിന്റെ ഭാഗമായി 18 മുതല്‍ 20 വരെ ഋഗ്വേദജപം, ഋഗ്വേദാര്‍ച്ചന എന്നിവ നടക്കും. 19 മുതല്‍ 22 വരെ കളഭാഭിഷേകം 18 മുതല്‍ 22വരെ പടിപൂജ, ഉദയാസ്തമന പൂജ എന്നിവയും ഉണ്ടാകും.
22നാണ് ശ്രീചിത്തിര ആട്ടത്തിരുനാള്‍. അന്ന് എല്ലാ വിശേഷാല്‍ പൂജകളും ഉണ്ടാകും. ഇതോടൊപ്പം സദ്യയും ഉണ്ടായിരിക്കും. 22ന് രാത്രി 10ന് നട അടയ്ക്കും.












Click it and Unblock the Notifications