ഡിഐസി ലയിച്ചാല്‍ എന്‍സിപി പുറത്ത്: വെളിയം
കൊല്ലം: കെ.കരുണാകരന്‍ ഉള്‍പ്പെട്ട പാര്‍ട്ടി ഇടതുമുന്നണിയില്‍ ഉണ്ടാവില്ലെന്നും ഡിഐസി എന്‍സിപിയില്‍ ലയിച്ചാല്‍ എന്‍സിപിക്കു മുന്നണിയില്‍ നിന്നു പുറത്തു പോകേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഗൗരിയമ്മ വെറുതെ പറയുന്നതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഗൗരിയമ്മ അന്ന് അതിന് തയ്യാറാവുമായിരുന്നു. ആര്‍ക്കെങ്കിലും പണം കൊടുത്ത് ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല.
സിപിഐയുടെ മന്ത്രിമാരെ മാറ്റാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications