മുന്‍ ഹൈക്കോടതി ജഡ്ജി വി.പി.ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു
വടകര: കേരള ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റിസ് വി.പി.ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1965ലാണ് നമ്പ്യാര്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്. തുടര്‍ന്ന് അദ്ദേഹം 15 വര്‍ഷം ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിച്ചു. 1997 മുതല്‍ മൂന്ന് വര്‍ഷം ഹൈക്കോടതി ചീഫ് ജസ്റിസായിരുന്നു.
നര്‍മദ നദീജല തര്‍ക്ക ട്രിബ്യൂണലിന്റെയും സംസ്ഥാന ശമ്പള കമ്മിഷന്റെയും ചെയര്‍മാനായിരുന്നു. സുപ്രധാനമായ ചില വിധികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications