Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബം മരിച്ചു

ആലപ്പുഴ: ശനിയാഴ്ച ഷാര്‍ജയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് ശ്രീഭവനില്‍ ശശിധരന്‍നായരും (40) ഭാര്യ ജയശ്രീ (33), മക്കള്‍ വിശ് (എട്ട്), വിവേക് (നാല്) എന്നിവരാണ് മരിച്ചത്.

ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിനോദയാത്രയിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാര്‍ജ എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്. നാല് പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ഇവര്‍ മൂന്ന് മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് ശശിധരന്‍ പിള്ള.

പരേതനായ ശ്രീധരന്‍പിള്ളയാണ് ശശിധരന്‍നായരുടെ പിതാവ്. മാതാവ് : ചെല്ലമ്മ. സഹോദരങ്ങള്‍ : ഡോ.രവി (കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി), ശാരദ, ഉണ്ണി, ഇന്ദിര, ജയ.

ആലപ്പുഴ പാലസ് വാര്‍ഡില്‍ അറിയപ്പെടുന്ന വൈദ്യനായ അംബിയിലാശാന്റെ (ഭാസ്കകരപിള്ള) മകളാണ് ജയശ്രീ. രണ്ട് സഹോദരിമാരുണ്ട്. ബിന്ദു, ബീന. അമ്മ : ശ്യാമള.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+