സര്‍ദാര്‍ സരോവര്‍ കേസ് സുപ്രിം കോടതി പരിഗണിക്കും
നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിയ്ക്കും.
അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി കുടിയിറക്കിയ ജനങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാക്കാതെ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് മേധാ പട്കറുടെ നേതൃത്വത്തില്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കാലവര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications