ഡ്യൂട്ടിയ്ക്കിടെ ഹൃദയാഘാതം വന്ന് എഎസ്ഐ മരിച്ചു
കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ പൊലീസ് സ്റേഷനിലെ അസിസ്റ്ന്റ് സബ് ഇന്‍സ്പെക്ടര്‍ ശശിധരന്‍(54)ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
വെസ്റ് ബംഗാളിലേയ്ക്കുള്ള ഔദ്യോഗിക യാത്രകഴിഞ്ഞ് കടയ്ക്കാവൂര്‍ റയില്‍വെ സ്റേഷനില്‍ ട്രയിന്‍ ഇറങ്ങുന്നതിനിടെയാണ് ശശിധരന് ഹൃദയാഘാതം അനുഭവപ്പെട്ടത്.
കൊല്ലം സ്റേഷനില്‍ എത്തിയപ്പോള്‍ത്തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് കടയ്ക്കാവൂരെത്തുമ്പോഴേയ്ക്കും ബോധരഹിതനാവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റുപൊലീസുകാര്‍ ഉടന്‍തന്നെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നെടുങ്കണ്ടത്തുനിന്നും തട്ടിക്കൊണ്ടുപോയ പതിനാലുകാരി വെസ്റ് ബംഗാളിലുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് ശശിധരനെയും സംഘത്തെയും അവിടേയ്ക്ക് അയച്ചത്.
പെണ്‍കുട്ടിയുമായി സംഘം ബംഗാളില്‍ നിന്ന് തിരിച്ച് വരുന്ന വഴിയാണ് ശശിധരന് അസുഖം അനുഭവപ്പെട്ടത്. വിലാസിനിയാണ് ഭാര്യ. ശാരി, ശരത്ത് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications