കോഴിക്കോട്ട് കെട്ടിടം തകര്‍ന്ന് മൂന്ന് മരണം
കോഴിക്കോട്: കോഴിക്കോട്ടെ ചാലപ്പുറത്ത് നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചാലപ്പുറത്തെ സായിബാബ ഭജനമഠം പൊളിച്ചു പണിയുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
മുന്‍ ഭാഗം വാര്‍ത്തകെട്ടിടത്തിന്റെ ഓടുമേഞ്ഞ പുറക് വശം മാറ്റിപ്പണിയുന്നതിനിടെ മുന്‍ ഭാഗത്തെ വാര്‍ത്തഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
മരിച്ചവരില്‍ വേലാറമ്പത്ത് മണലില്‍ രാജന്‍, മാങ്കാവ് സ്വദേശി സുനില്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
നിര്‍മ്മാണത്തൊഴിലാളികളായ തൃശിനാപ്പള്ളി സ്വദേശി സുന്ദര്‍രാജ്, സേലം സ്വദേശി മണി എന്നിവരില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. ആരാണെന്ന് വ്യക്തമായിട്ടില്ല.
അപകടസ്ഥലത്ത് നിന്നും മറ്റ് തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിയെങ്കില്‍ മാത്രമേ ഇവരെ തിരിച്ചറിയാന്‍ സാധിക്കൂ.












Click it and Unblock the Notifications