Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനതീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: എന്‍സിപി-ഡിഐസി ലയനത്തെ സംബന്ധിച്ച് ഇരു പാര്‍ട്ടി നേതാക്കളും സംയുക്തമായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സിറിയക് ജോണും ഡിഐസി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരനുമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നവംബര്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ ചേരുന്ന സമ്മേളനത്തിലായിരിക്കും ലയനം നടക്കുക.

ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയോടെയായിരിക്കും സമ്മേളനം നടക്കുകയെന്ന് ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലയനം കോണ്‍ഗ്രസ് നേതാക്കളുടെ കൂടിച്ചേരലാണെന്നും ഇരുവരും പറഞ്ഞു. കോണ്‍ഗ്രസിന്റെ തെറ്റായ നയപരിപാടികളുടെ ഭാഗമായി പുറത്തുപോകേണ്ടി വന്ന കരുണാകരനും ശരത് പവാറും ഒന്നിയ്ക്കുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരായ ഒരു മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ഇടയാക്കും.

ലയനം നിരുപാധികമായാണ് നടക്കുന്നതെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ലയനത്തിന് ശേഷം എന്‍സിപിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ഇരുനേതാക്കളുടെ വ്യക്തമായി പ്രതികരിച്ചില്ല.

ഇടതുപക്ഷ മുന്നണിയില്‍ എന്‍സിപി തുടരുമോയെന്ന ചോദ്യത്തിന് അങ്ങനെ ആകാതിരിക്കാനുള്ള സാധ്യത ഇല്ലെന്നാണ് സിറിയക് ജോണ്‍ മറുപടി പറഞ്ഞത്.

ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സിപിഐയിലെയും ആര്‍എസ്പിയിലെയും സംസ്ഥാന സെക്രട്ടറിമാര്‍ ഇറക്കിയ പ്രസ്താവന അവരുടെ അഭിപ്രായ പ്രകടനം മാത്രമാണെന്ന് സിറിയക് ജോണ്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ വേറെയും ഘടകകക്ഷികളുണ്ട്. മുന്നണിയുടെ ഔദ്യോഗിക വേദിയില്‍ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാവൂ.

ഈ വിഷയത്തില്‍ സിപിഎമ്മുമായി അനൗപചാരിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ലയനത്തിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് സിപിഎം പറഞ്ഞത്.

എന്‍എസ്പിയുടെ കേന്ദ്ര നേതൃത്വവും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സിറിയക് ജോണ്‍ പറഞ്ഞു.

എന്തു വന്നാലും ലയനവുമായി മുന്നോട്ടു പോകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

ഇരുമുന്നണികളോടും അകലം പാലിക്കുന്ന ഡിഐസി ലയനത്തിന് ശേഷം എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന ചോദ്യത്തിന് അത് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു.

ഡിഐസി ലയിച്ചാലും എന്‍സിപിയുടെ നയങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഡിഐസിയ്ക്ക് ഈ നയങ്ങള്‍ അംഗീകരിക്കേണ്ടിവരും.

ഇടതുമുന്നണിയെ വിശ്വാസത്തിലെടുത്ത് മുന്നണിയില്‍ ശക്തമായി തുടരാനാണ് തീരുമാനം. ലയനം മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തും- സിറിയക് ജോണ്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+