കോട്ടയ്ക്കലില്‍ ഹെറോയിനുമായി മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ വെച്ച് 650ഗ്രാം ഹെറോയിനുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
കോട്ടയ്ക്കലിലെ പാണക്കാട് ടൂറിസ്റ്ഹോമില്‍ വെച്ചാണ് രാജ്യാന്തരവിപണിയില്‍ 65ലക്ഷം രൂപവിലവരുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തത്.
പിടിയിലായവരില്‍ ഷമേം(35), അസ്കര്‍(40)എന്നിവര്‍ ഉത്തര്‍പ്രദേശിലെ മുറാദാബാദ് സ്വദേശികളും വടക്കന്‍ അവറു(48)കോട്ടയ്ക്കല്‍ സ്വദേശിയുമാണ്.
തിരുവനന്തപുരത്ത് ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡിന് ലഭിച്ച് രഹസ്യവിവരത്തെത്തുടര്‍ന്നാണ് ടൂറിസ്റ് ഹോമില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ വില്പനനടത്താനായി അവറുവിനെ ഏല്‍പ്പിക്കാനാണ് മറ്റ് രണ്ടുപേരും മയക്കുമരുന്നുമായി കോട്ടയ്ക്കലിലെത്തിയതെന്ന് അറിവായിട്ടുണ്ട്.
ഇതിന് മുന്‍പ് വിദേശത്തുവെച്ചും അവറു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് തടവില്‍ക്കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications