ലോര്‍ഡ് കൃഷ്ണ ജീവനക്കാര്‍ നിരാഹാരംതുടങ്ങി
കൊച്ചി:ലോര്‍ഡ് കൃഷ്ണ-സെഞ്ചൂറിയന്‍ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് ലോര്‍ഡ് കൃഷ്ണാ ബാങ്ക് ജീവനക്കാര്‍ നിരാഹാരസമരം ആരംഭിച്ചു.
രാവിലെ പത്ത് മണിക്ക് സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു.
ലോഡ് കൃഷ്ണയുടെ കലൂര്‍ ഹെഡ് ഓഫീസിന് മുന്നിലാണ് നിരാഹാരംസമരം നടക്കുന്നത്.
ലയനതീരുമാനത്തിനെതിരെ ബാങ്ക് സംയുക്ത സമരസമിതി നടത്തുന്ന സമരം 41-ാം ദിവസത്തിലേക്ക് കടന്നു.
ദേശീയ, സംസ്ഥാതലത്തിലെയും എല്ലാ രാഷ്ട്രീകക്ഷികളുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും പിന്തുണ സമരത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ലയനതീരുമാനം റദ്ദാക്കണമെന്നും ലോര്‍ഡ് കൃഷ്ണാ ബാങ്കിനെ പൊതുമേഖലാ ബാങ്കുമായി ലയിപ്പിക്കണമെന്നും ലയനത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു.












Click it and Unblock the Notifications