Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടിമറിശ്രമം നടന്നത് കരുണാകരന്റെ അറിവോടെ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ അറിവോടെയാണ് എ.കെ ആന്റണി സര്‍ക്കാറിനെതിരെ അട്ടിമറിനീക്കം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

ആന്റണി സര്‍ക്കാറിനെതിരെ ഇത്തരത്തില്‍ മൂന്ന് വട്ടം അട്ടിമറിശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനിടെയാണ് ആദ്യത്തെ അട്ടമറിശ്രമം നടന്നത്.

കരുണാകരന്റെ അറിവോടെ 21കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെട്ട സംഘമാണ് അട്ടിമറിയ്ക്ക് ശ്രമിച്ചത്- അദ്ദേഹം പറഞ്ഞു.

സഭയില്‍ ധനവിനിയോഗ ബില്ലവതരിപ്പിക്കുന്ന സമയത്ത് ഇവര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും വോട്ടിന്റെ സമയത്ത് എതിര്‍ത്ത് വോട്ടുചെയ്യാനുമായിരുന്നു തീരുമാനം.

എന്നാല്‍ ഈ നീക്കം അറിഞ്ഞതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തക്കസമയത്ത് കേന്ദ്രം ഇടപെട്ടതുകൊണ്ടാണ് അട്ടിമറി പാളിയത്- ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+