കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യച്ചോര്‍ച്ച: നാലകത്ത് സൂപ്പിയ്ക്ക് നോട്ടീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയ്ക്ക് സിബിഐ നോട്ടീസയച്ചു.

ഒക്ടോബര്‍ 23നോ 24നോ അന്വേഷണോദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

2002ല്‍ ചെന്നൈയിലെ വിശ്വനാഥാ പ്രിന്റേസിന് അച്ചടിക്കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ അറിയാനാണ് സൂപ്പിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബര്‍ ആദ്യ ആഴ്ചയോടെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

12പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കുന്നത്. കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കില്ലെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും ഇക്കാര്യത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സൂപ്പി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X