ജോസഫിനെതിരായ ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി.ജെ ജോസഫിനെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ ജോണ്‍ പിന്‍വലിച്ചു.
പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാറിന്റെ ആവശ്യപ്രകാരം മദ്രാസ് പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചത്.
മദ്രാസ് പൊലീസ് അന്വേഷിക്കുന്നതിനാല്‍ കേരളപൊലീസ് കേസെടുക്കണമെന്ന് ആവശ്യത്തിന് പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications