മമ്മൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാന്റ് അംബാസഡര്‍
കൊച്ചി: തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ(എസ്ഐബി) ബ്രാന്റ് അംബാസഡറായി നടന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു.
ബ്രാന്റ് അംബാസഡറെ നിയമിക്കുന്ന കേരളം ആസ്ഥാനമായുള്ള ആദ്യബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.
മികച്ച നടനുള്ള മൂന്ന് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ മമ്മൂട്ടിയുടെ മികച്ച പ്രതിഛായയും വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള ജനസമ്മതിയും കണക്കിലെടുത്താണ് അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.എ ജോസഫ് അറിയിച്ചു.
അദ്ദേഹത്തിന്റെ പ്രതിഛായയും ജനപ്രീതിയും ജനങ്ങള്‍ക്കിടയില്‍ ബാങ്കിനുള്ള പ്രചാരം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
പുതിയ സ്ഥാനം തനിയ്ക്ക് പുതിയ ചുമതലകള്‍ നല്‍കിയിരിക്കുകയാണെന്നും ബാങ്കിംഗ് രംഗത്തെ മികച്ച സ്ഥാപനം എന്ന നിലയ്ക്കാണ് ഈ സ്ഥാനം ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications