മധുര സെന്‍ട്രല്‍ സീറ്റ് ഡിഎംകെ നിലനിര്‍ത്തി
മധുര: തമിഴ്നാട്ടിലെ മധുര സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തില്‍ ഒക്ടോബര്‍ 11ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഖോസ് ബാഷ 30,354 വോട്ടുകള്‍ക്കാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി രാജന്‍ ചെല്ലപ്പയെ തോല്പിച്ചത്.
മധുര സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഡിഎംകെ മന്ത്രി പി.ജി.ആര്‍ പളനിവേല്‍ രാജന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
2006മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പളനിവേല്‍ രാജന്‍ 9,000ത്തിലധികം വോട്ടുകള്‍ നേടിയായിരുന്നു ജയിച്ചുകയറിയത്. ഈ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പില്‍ 30,000ത്തിലധികമായി വര്‍ദ്ധിച്ചത്.
നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ആയിരുന്നു ഇവിടെ മത്സരിച്ച മൂന്നാമത്തെ പ്രമുഖ പാര്‍ട്ടി.












Click it and Unblock the Notifications