Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സറി പ്രവേശനത്തിന് ഇന്റര്‍വ്യൂ പാടില്ല

ദില്ലി: നഴ്സറി പ്രവേശനത്തിന് കുട്ടികളെയോ രക്ഷിതാക്കളെയോ ഇന്റര്‍വ്യൂ ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി നിയോഗിച്ച അശോക് ഗാംഗുലി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി അടുത്ത അധ്യയന വര്‍ഷം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും ആവശ്യപ്പെട്ടു.

ഇന്റര്‍വ്യൂ നടത്തുന്നതിനു പകരം ഒന്ന് മുതല്‍ 100 വരെയുള്ള പോയിന്റ് സമ്പ്രദായം നടപ്പാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. സ്കൂളിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന കുട്ടികള്‍ക്കായിരിക്കണം പ്രവേശനത്തിന് മുന്‍ഗണന നല്‍കേണ്ടത്. സ്കൂളിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് 25 പോയിന്റ് നല്‍കണം. സ്കൂളില്‍ നിന്നുള്ള അകലത്തിന് അനുസരിച്ച് പോയിന്റ് കുറയും.

സ്കൂളുകള്‍ക്ക് അവയുടേതായ നിലയില്‍ 20 പോയിന്റ് നല്‍കാം. വികലാംഗരായ കുട്ടികള്‍ക്ക് അഞ്ച് പോയിന്റ് നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+