കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കൂരയ്ക്കു കീഴില്‍ ഒരു ഭാര്യയും രണ്ടു ഭര്‍ത്താക്കന്‍മാരും!

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: രണ്ടു ഭാര്യമാരുമായി ഭര്‍ത്താവ് ഒരു കൂരയ്ക്കു കീഴില്‍ കഴിയുന്നതു തന്നെ അംഗീകരിക്കാന്‍ സമൂഹത്തിന് കഴിയില്ല. അപ്പോള്‍ പിന്നെ രണ്ടു ഭര്‍ത്താക്കന്‍മാരുമായി ഭാര്യ ഒരേ വീട്ടില്‍ താമസിക്കുന്ന കാര്യമോ?!

അഹമ്മദാബാദിലാണ് നാല്പത്തെട്ടുകാരിയായ സ്ത്രീ രണ്ടു ഭര്‍ത്താക്കന്‍മാരോടൊപ്പം ഒരേ വീട്ടില്‍ കഴിയുന്നത്. അമ്പത്തഞ്ചുകാരനായ ആദ്യഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. അമ്പത്തിനാലുകാരനായ രണ്ടാമത്തെ ഭര്‍ത്താവ് സര്‍ക്കാര്‍ ജീവനക്കാരാനാണ്. ആദ്യഭര്‍ത്താവില്‍ രണ്ടു ആണ്‍മക്കളുണ്ട്. രണ്ടാമത്തെ ഭര്‍ത്താവിലും രണ്ടു കുട്ടികളുണ്ട്. ഏറെ അടുപ്പത്തോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവര്‍ ഒരേ വീട്ടില്‍ താമസിക്കുന്നത്.

അഹമ്മദാബാദിലെ കുടുംബ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ആശ താക്കര്‍ എന്ന അഭിഭാഷകയെ ഈയിടെയായി ഇവര്‍ സമീപിച്ചു. ഭാര്യയുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. രണ്ടാമത്തെ ഭര്‍ത്താവിന് തന്റെ 25 ലക്ഷം രൂപയുടെ സ്വത്തില്‍ ഭാര്യയെ പങ്കാളിയാക്കണമെന്നുണ്ട്.

രേഖാമൂലം ആദ്യഭര്‍ത്താവിനെ വിവാഹ മോചനം ചെയ്തതായി കാണിക്കുകയും രണ്ടാമത്തെ ഭര്‍ത്താവിനെ വിവാഹം ചെയ്യുകയുമാണ് ഇതിനുള്ള പോംവഴിയെന്ന് അഭിഭാഷക ഉപദേശിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായില്ല. താന്‍ രണ്ടു ഭര്‍ത്താക്കന്‍മാരെയും ഒരു പോലെ സ്നേഹിക്കുന്നുണ്ടെന്നും വിവാഹമോചനം പറ്റില്ലെന്നുമായിരുന്നു ഭാര്യയുടെ മറുപടി. ആദ്യഭര്‍ത്താവും ഇതിന് ഒരുക്കമായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X