ജോസഫ് വിവാദം: പരാതിക്കാരി ഹര്‍ജി നല്‍കി
കൊച്ചി: മുന്‍ മന്ത്രി പി. ജെ ജോസഫിനെതിരായ വിമാനയാത്രാ വിവാദത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി.
കേസിലെ പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാറാണ് ജൂഡീഷ്യല്‍ അന്വേഷണത്തിനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
താന്‍ ചെന്നൈ പൊലീസില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തോട് താല്പര്യമില്ലെന്ന് കാണിച്ചുകൊണ്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications