ചാരായ നിരോധനം പരാജയം: സുധീരന്‍
തിരുവനന്തപുരം: 1995ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന ചാരായ നിരോധനം അമ്പത് ദിവസം മാത്രമേ ഫലവത്തായുള്ളൂവെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എം.സുധീരന്‍ പറഞ്ഞു.
തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ മദ്യലോബിക്ക് എല്ലാ സഹായവും നല്‍കി ചാരായ നിരോധനത്തിന്റെ അന്തസ്സത്തയെ അട്ടിമറിക്കുകയായിരുന്നു. അനധികൃതമായി മദ്യവും സ്പിരിറ്റും സംസ്ഥാനത്തേക്ക് ഒഴുകുന്നത് തടയാന്‍ യാതൊരു നടപടിയുമില്ല.
കൂടുതല്‍ വരുമാനമുണ്ടാക്കാമെന്ന് കണ്ട് കൂടുതല്‍ മദ്യഷാപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക പരിവര്‍ത്തനത്തിന് മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും സംഭാവനകള്‍ എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.












Click it and Unblock the Notifications