പിന്നോക്ക ജില്ലകള്‍ക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം: പിന്നോക്ക ജില്ലകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യതാനന്ദന്‍ അറിയിച്ചു.
ഇത്തരം ജില്ലകളിലെ വികസനത്തിന് വേണ്ടിയുള്ള വാര്‍ഷിക പദ്ധതികള്‍ക്കായി പ്രത്യേക ഫണ്ടുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വികേന്ദ്രീകൃത ആസൂത്രണ പരിപാടി പ്രകാരം പിന്നോക്ക ജില്ലകളിലെ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കാണ് ഫണ്ട് അനുവദിയ്ക്കുക.പ്രത്യേക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.
കേരളത്തിലെ തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രണ്ട് ജില്ലകള്‍ക്കുകൂടി പ്രത്യേക പാക്കേജുകള്‍ അനുവദിക്കുന്ന കാര്യം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications