കോടതി കെട്ടിടത്തില്‍ ബോംബുകള്‍ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കട കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും വന്‍സ്ഫോടനശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി.
കാട്ടാക്കട പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ കാട്ടാക്കട ഫസ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രവര്‍ത്തിക്കുന്ന നിലയുടെ മുകളിലത്തെ നിലയില്‍ നിന്നാണ് ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.
ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ പ്ലാസ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ചപ്പുചവറുകള്‍ മാറ്റാന്‍ ചെന്നവരാണ് ബോംബുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി ബോംബുകള്‍ തുറസായ സ്ഥലത്തേയ്ക്ക് മാറ്റി. പിന്നീട് ബോംബു സ്ക്വാഡ് എത്തിയതിനുശേഷം അവ നിര്‍വ്വീര്യമാക്കി. കടലാസുകൊണ്ട് പൊതിഞ്ഞ് ചണംകൊണ്ട് മുറുകെ കെട്ടിയ നിലയിലാണ് ബോംബുകളുള്ളത്.
രണ്ടാഴ്ചയായി ഈ പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച കാട്ടാക്കട ചന്തയില്‍ ബോംബു സ്ഫോടനം നടക്കുകയും ചെയ്തിരുന്നു.
കാട്ടാക്കട ക്രിസ്റ്യന്‍ കോളജിലുണ്ടായ എബിവിപി-എസ്എഫ്ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് നേതാക്കളെ അറസ്റ് ചെയ്തിരുന്നു.
മലയിന്‍കീഴ് ഭാഗത്ത് രണ്ട് മാസത്തിനിടെ നാലിടത്ത് ഉപേക്ഷിയ്ക്കപ്പെട്ടനിലയില്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications