വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി
കല്‍പ്പറ്റ: കാര്‍ഷിക കടബാധ്യതതയെത്തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പടിഞ്ഞാറത്തറ പേരാല്‍പുരയ്ക്കല്‍ ജോസ്(60)ആണ് തിങ്കളാഴ്ച രാത്രിയോടെ വിഷംകഴിച്ച് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ കാണാതായ ജോസിനെ പിന്നീട് നടത്തിയ തിരച്ചിലില്‍ വീട്ടുവളപ്പില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കല്പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല.
ഒന്നരയേക്കര്‍ ഭൂമിയുള്ള ജോസിന് പടിഞ്ഞാറത്തറ കനറാ ബാങ്കിലും സഹകരണ ബാങ്കിലുമായി രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി പറയുന്നു.
മേരിയാണ് ഭാര്യ. സന്തോഷ്, ഷാലി, രാജേഷ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications