റാഞ്ചല്‍ ഭീഷണി: കരിപ്പൂരില്‍ ശക്തമായ സുരക്ഷ
കോഴിക്കോട്: വിമാനറാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷശക്തമാക്കി.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതുടര്‍ന്നാണ് തീവ്രവാദ ഭീഷണി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിമാനം റാഞ്ചുമെന്ന് ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരെയും ബാഗേജുകള്‍ക്കും കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രവരൂപത്തിലുള്ള വസ്തുക്കള്‍ക്ക് കര്‍ശനമായ നിയന്ത്രണുമുണ്ട്.
വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് വിമാനം റാഞ്ചിയശേഷം യാത്രക്കാരെ ബന്ദികളാക്കി വില പേശി അഫ്സല്‍ ഗുരുവിനെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്.
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നേപ്പാളില്‍ അടുത്തിടെ വിമാനം റാഞ്ചിയ സംഭവം നടന്നതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications