Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വിലക്കയറ്റം രൂക്ഷം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കുള്ള വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക്പോലും വില കൂട്ടിയിരിക്കുകയാണ്. ഇതിനെതിരെ എല്ലാ മണ്ഡലങ്ങളിലും സാഹായഹ്ന ധര്‍ണ്ണയും പൊതുജന പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധയില്ലാതെയാണ് നയങ്ങള്‍ നടപ്പാക്കുന്നത്. സത്യവാങ്മൂലം നല്‍കിയതില്‍ പോലും വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടില്ല. മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടിയതില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുളള ശ്രമം ശരിയല്ല- ചെന്നിത്തല കുറ്റപ്പെടുത്തി.

ദേശീയ തൊഴിലുറപ്പ് പദ്ധതികള്‍ സ്വന്തം പദ്ധതിയെന്ന നിലയില്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ രീതി ശരിയല്ല. ഈ പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വയനാട്ടില്‍ ഉദ്ഘാടനം ചെയ്തതാണ്. ഇത് വ.ിഎസ് അച്യുതാനന്ദന്‍ സ്വന്തം പദ്ധതി പോലെയാണ് നടപ്പാക്കുന്നത്.

നവംബര്‍ ഒന്നാം തീയതി കോണ്‍ഗ്രസിന്റെ പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കുമെന്നും അതില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+