റേഷന്‍ കാര്‍ഡുകള്‍ പരിഷ്കരിക്കും: മന്ത്രി
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ പരിഷ്കരിച്ച് ആധികാരിക രേഖയാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു.
ഗൃഹനാഥന്റെ ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡുകളായിരിക്കും പുറത്തിറക്കുക. ഒരു കുടുംബത്തെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.എപിഎല്‍, ബിപിഎല്‍ കാര്‍ഡുകളുടെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍വേ നടത്തും.
തീരദേശ മത്സ്യത്തൊഴിലാളികളുടെ വികസനത്തിനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി എസ്.ശര്‍മ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ നവീകരിക്കും.
തീരദേശ വികസന പദ്ധതികളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടപ്പിലാക്കുകയും ഈ മേഖലയിലെ ആശുപത്രികള്‍ നവീകരിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് തുക വിതരണം ചെയ്യുന്നത് ഊര്‍ജിതപ്പെടുത്തും.












Click it and Unblock the Notifications