കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയല്‍ എസ്റേറ്റ് മാഫിയയ്ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റേറ്റ് മാഫിയയുടെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുമെന്ന് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

റവന്യൂ, പൊലീസ് സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ് റിയല്‍ എസ്റേറ്റ് മാഫിയയ്ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തും.

ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യം ഇതിനകം തന്നെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന കളക്ടര്‍മാരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്കു വയ്ക്കും-അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലെ കെ.സി.ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തന്റെ പേരില്‍ അട്ടപ്പാടിയില്‍ ഭൂമിയുണ്ടെന്ന് വ്യാജരേഖയുണ്ടാക്കി ഭൂനികുതിയടച്ച മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മനോരമയില്‍ വാര്‍ത്തവന്നതിനെത്തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ അഗളി വില്ലേജ് ഓഫീസര്‍ കെ. അയമൂട്ടിയെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

വിശദമായ അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ.ബല്‍ക്കാന്‍ സിംഗിനെ ചുമതലപ്പെടുത്തി. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്-മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X