ചിക്കന്‍ഗുനിയ വൈറസ് തന്നെയെന്ന് പഠനം
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിയ്ക്കുന്ന പകര്‍ച്ചപ്പനിയ്ക്ക് കാരണം ചിക്കന്‍ഗുനിയ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകവും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍ ചിക്കന്‍ ഗുനിയ മരണകാരമാകില്ലെന്നും തന്നെയാണ് ഈ പഠനങ്ങളും വ്യക്തമാക്കുന്നത്.
ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കിലും പരിസരത്തുമുണ്ടായ പനിമരണങ്ങള്‍ ചിക്കന്‍ഗുനിയ ബാധമൂലമല്ലെന്ന് ഐഎംഎ പകര്‍ച്ചവ്യാധി വിഭാഗം കണ്‍വീനര്‍ ശ്രീജിത്ത് എന്‍ കുമാര്‍ അറിയിച്ചു.
പരിശോധനയ്ക്കു വിധേയമാക്കിയ 13 മാതൃകകളില്‍ 9എണ്ണം മാത്രമാണ് ചിക്കന്‍ഗുനിയയാണെന്ന് കണ്ടെത്തിയതെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications