സഞ്ജയ് ദത്ത് കോടതിയില്‍ ഹാജരായി
മുംബൈ: ബോംബ് സ്ഫോടന പരമ്പര കേസില്‍ എകെ-56 തോക്ക് കൈവശം വച്ചുവെന്ന കുറ്റം നേരിടുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ബുധനാഴ്ച ടാഡ കോടതിക്കു മുമ്പാകെ ഹാജരായി.
ടാഡ കോടതി സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് സഞ്ജയ് ദത്തും മറ്റ് 25 പേരും കോടതിയില്‍ ഹാജരായത്. ആയുധം നശിപ്പിച്ചതിന് സഞ്ജയ് ദത്തിനെ സഹായിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കു മേലുള്ള കുറ്റം.
താന്‍ ഗൂഢാലോചന നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ സഞ്ജയ് ദത്ത് ഷൂട്ടിംഗിനായി മൗറീഷ്യസിലായിരുന്നു. തുടര്‍ന്ന് ആയുധങ്ങള്‍ നശിപ്പിക്കുന്നതിനായി സഞ്ജയ് ദത്ത് സുഹൃത്തുക്കളെ തന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു.












Click it and Unblock the Notifications