കോടതി സമുച്ചയിത്തിലെ ബോംബ്: 4 പേര്‍ പിടിയില്‍
തിരുവനന്തപുരം: കാട്ടാക്കട കോടതി സമുച്ചയത്തില്‍ നിന്ന് ബോംബ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നാല് പേര്‍ പൊലീസ് പിടിയിലായി.
കുളത്തുമ്മല്‍ ഇരുട്ടുരുത്തിയില്‍ കിള്ളി രശ്മി നിവാസില്‍ റജി(27), ആര്യനാട് കോട്ടയ്ക്കകം വാറുവിളാകം വീട്ടില്‍ പ്രശാന്ത്(27), മലയിന്‍കീഴ് മണപ്പുറം പുളിമുറ്റത്ത് വീട്ടില്‍ സതീഷ്(27) കിള്ളി പൊന്നറ മൂന്നാംവീട്ടില്‍ സുരേഷ്(24) എന്നിവരെയാണ് അറസ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി മാറന്നല്ലൂര്‍ വച്ച് കാട്ടാക്കട ക്രിസ്റ്യന്‍ കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ ഷൈനിനെ ആക്രമിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലംഗസംഘം പിടിയിലായത്.
ഇവര്‍ നാലുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സൈക്കിളില്‍ യാത്രചെയ്യുമ്പോഴാണ് ഇവര്‍ ഷൈനിനെ ആക്രമിക്കാന്‍ തുനിഞ്ഞത്. ഷൈന്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വീട്ടുകാരെ വിവരം ധരിപ്പിച്ചു. പീന്നീട് നാട്ടുകാര്‍ ചേര്‍ന്ന് നാലംഗസംഘത്തെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യിലിലാണ് കാട്ടാക്കട കോടതി പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടത്തില്‍ ബോംബ് സൂക്ഷിച്ചകാര്യം ഇവര്‍ പറഞ്ഞത്. ക്രിസ്റ്യന്‍ കോളജില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നാണ് ബോംബ് സൂക്ഷിച്ചതെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. ഉഗ്രസ്ഫോടന ശേഷിയുള്ള ആറ് ബോംബുകളാണ് ചൊവ്വാഴ്ച കാട്ടാക്കട കോടതി കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കാനാണ് ഇവ കരുതിവച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications