ആന്റണിയെ താഴെയിറക്കിയത് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: എ.കെ.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും വക്കം പുരുഷോത്തമനും ആര്യാടന്‍ മുഹമ്മദും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നുവെന്ന് ഡിഐസി നേതാവ് എം.പി.ഗംഗാധരന്‍ ആവര്‍ത്തിച്ചു.
ആന്റണിയെ മാറ്റാന്‍ ശ്രമിച്ചത് കരുണാകരനല്ല. സ്പീക്കര്‍ പദവി വിട്ട് മന്ത്രിയാകണമെന്ന് വക്കത്തിന് ആഗ്രഹമുണ്ടായിരുന്നു. ആന്റണിയെ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ എല്ലാവരും രാജിവയ്ക്കുമെന്ന് സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. സോണിയ ഇടപെട്ടതും ആന്റണി രാജിവച്ചതും ഇതേ തുടര്‍ന്നാണ്.
ആന്റണി രാജി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു തനിക്ക്. ആന്റണി രാജി വയ്ക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിയോ ആര്യാടനോ പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഗംഗാധരന്‍ ചോദിച്ചു.
ധനവിനിയോഗ ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ച കാര്യം കരുണാകരന്റെ വീട്ടിലെ ബാത്ത്റൂമില്‍ നിന്ന് ഫോണില്‍ വിളിച്ചറിയിച്ചത് ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. താന്‍ വിളിച്ചിട്ടില്ലെന്നും ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications