Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര ബോട്ട് ഷോ ഒക്ടോബര്‍ 20 മുതല്‍

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ബോട്ട് ഷോ ഒക്ടോബര്‍ 20ന് കൊച്ചിയിലെ ലെ മെറിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിയ്ക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി പങ്കെടുക്കുന്നതിനായി ഗ്രീസില്‍ നിന്നുള്ള 16 ജലവാഹനങ്ങളടങ്ങിയ വാസ്കോ ഡ ഗാമ ജലവാഹന റാലി ഈയാഴ്ച കൊച്ചിയിലെത്തും.

ഇത് അഞ്ചാം തവണയാണ് ഇത്തരത്തിലൊരു പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന നൂതനസാങ്കേതിക വിദ്യയെയും ഈ രംഗത്തെ മുന്‍നിരക്കാരായ കമ്പനികളെയും പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം.

വാസ്കോ ഡ ഗാമ ജലവാഹന റാലി ഏതാനുംമാസങ്ങള്‍ക്കുമുമ്പേ ഗ്രീസില്‍ നിന്ന് യാത്രതിരിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ബി. സുമന്‍ പറഞ്ഞു.

ലോകത്തെ ജലടൂറിസത്തെപ്പറ്റി കാഴ്ചക്കാര്‍ക്ക് അറിവുപകരുന്ന പ്രദര്‍ശനത്തില്‍ ബോട്ടിംഗ്, മത്സ്യബന്ധനം, പ്രതിരോധം , ജലകായിക ഇനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരിക്കും.

60 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം നടത്താവുന്ന രീതിയിലാണ് ഇതിനുള്ള വേദി സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ക്ക് പുറമെ പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങള്‍ മേളയുടെ പ്രേത്യകതയായിരിക്കുംമെന്ന് സുമന്‍ പറഞ്ഞു.

ജലവിനോദം, മറൈന്‍ ഉപകരണങ്ങള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷന്‍. ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കും പ്രദര്‍ശനത്തില്‍ പ്രത്യേക വിഭാഗങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+