വെളിയത്തിനൊപ്പം ഇരിക്കാനില്ല: കരുണാകരന്‍
തൃശൂര്‍: എല്‍ഡിഎഫില്‍ വെളിയം ഭാര്‍ഗവനൊപ്പം ഇരിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
മുന്നണിയില്‍ ചേര്‍ക്കണമെന്ന അപേക്ഷയുമായി ആരെയും സമീപിച്ചിട്ടില്ല. അടിയന്തിരാവസ്ഥയുടെ പേരിലാണ് വെളിയത്തിന് തന്നോട് വിരോധം തോന്നുന്നതെങ്കില്‍ അന്ന് വെളിയത്തിന്റെ നേതാവായിരുന്നു മുഖ്യമന്ത്രിയെന്ന കാര്യം ഓര്‍ക്കണം.
മൂന്നാം മുന്നണിക്കല്ല ഒന്നാം മുന്നണിക്കാണ് താന്‍ ശ്രമിക്കുന്നത്. ദില്ലിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ താത്പര്യമില്ലെന്നും കരുണാകരന്‍ പറഞ്ഞു.
ഡിഐസി വിട്ടുപോയവര്‍ക്ക് വേണ്ടത്ര ജനപിന്തുണയില്ല. എന്‍സിപിയുമായി ലയിച്ചാലും ഇപ്പോഴത്തെ രീതി തുടരുമെന്നും അണികളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കരുണാകരന്‍ പറഞ്ഞു.
ബൂത്ത് തലം വരെയുള്ള അണികളെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ദില്ലിയിലേക്ക് തിരിച്ചുപോകാന്‍ താത്പര്യമില്ല. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം എവിടെയും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications