മുല്ലപ്പെരിയാര്‍: മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനാണ് ഉപസമിതിയെ നിയമിച്ചിരിക്കുന്നത്. ജലസേചന മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് സമിതി.
കാര്‍ഷിക കാടാശ്വാസ കമ്മിഷന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയകാര്യവും വി.എസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച കാലടി സ്വദേശി അനൂപ് എന്ന വിദ്യാത്ഥിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചീകരണപ്രവര്‍ത്തനത്തിനിടെ കണ്ണിന് പരിക്കേറ്റ നെയ്യാറ്റിന്‍കര സ്വദേശി ശരണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കും.
വീട് നഷ്ടപ്പെട്ട തൃപ്രയാറിലെ ആതിരയ്ക്കും വളാഞ്ചേരി സ്വദേശി മുഹമ്മദ് ഷഫീക്കിനും 50,000 രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷനുകള്‍ക്ക് ക്ലീന്‍ കേരള അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications