ശബരിമലയില്‍ ഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു
ശബരിമല: ശബരിമല ക്ഷേത്രദര്‍ശനത്തിനായി കാത്തുനിന്ന തീര്‍ത്ഥാടകന്‍ ഫ്ലൈ ഓവറില്‍ കുഴഞ്ഞു വീണുമരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി ഗോവിന്ദന്‍കുട്ടി(70)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 5.15ന് സന്നിധാനത്തിന് വടക്കേനടയില്‍ ദര്‍ശനം കാത്തുനില്‍ക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു മാറ്റി. അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications