Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവില്‍ സപ്ലൈസ് അഴിമതി: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: 2001-2005 കാലത്ത് സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ മുപ്പത്തിമൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതിനുകാരണക്കാരായവരെ കണ്ടെത്താന്‍ സിബിഐയേയോ അന്തര്‍ സംസ്ഥാന ഏജന്‍സികളെയോ ഏല്പിക്കണമെന്ന് അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി മുരളീധന്‍ റിപ്പോട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറിയിട്ടുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടായിരുന്നോ, പര്‍ച്ചെയ്സ് പോളിസി പാലിച്ചിരുന്നോ, സാധനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ജസ്റിസ് മുരളീധരന്‍ കമ്മിഷന്‍ അന്വേഷിച്ചത്.

സിയുസിഎല്‍ അടക്കമുള്ളവരുടെ അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്.

കോര്‍പ്പറേഷന്റെ 1995 മുതല്‍ 2005 വരെയുള്ള പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. 1995 മുതല്‍ 2001 വരെയുള്ള കാലത്ത് സാധനങ്ങള്‍ വാങ്ങിയതില്‍ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ച 2002 മുതല്‍ 2005 പകുതി വരെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വന്ന നഷ്ടം 33, 52, 09,000 രൂപയുടേതാണ്.

പയര്‍, ഉഴുന്ന്, ഉലുവ, കടുക്, മുളക് തുടങ്ങിയ പത്ത് സാധനങ്ങള്‍ വാങ്ങിയ കാര്യമാണ് കമ്മിഷന്‍ പ്രധാനമായും അന്വേഷിച്ചത്. മൊത്തം 400 ലേറെ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വാങ്ങുന്നുണ്ട്. ഇക്കാലത്ത് വാങ്ങിയ മുഴുവന്‍ സാധനങ്ങളും ഗുണനിലവാരം കുറഞ്ഞതോ ശരാശരി ഗുണനിലവാരം മാത്രമുള്ളതോ ആയിരുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

രണ്ടര ശതമാനം ഗുണനിലവാരം കുറച്ചാണ് സാധനങ്ങള്‍ വാങ്ങിയതെന്നും കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചട്ടവിരുദ്ധമാണ്. ഇത്രയും രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും കമ്മിഷന്‍ പറയുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ 32 പേരെ വിസ്തരിച്ചു. യഥാര്‍ത്ഥ കുറ്റക്കാര്‍ ആരാണെന്ന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൃത്യമായ അന്വേഷണം നടത്താന്‍ സിബിഐയോ സംസ്ഥാനത്തിന് പുറത്തുള്ള മറ്റൊരു ഏജന്‍സിയെയോ ഏല്പിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സ്വന്തമായി വിജിലന്‍സ് വിഭാഗം തുടങ്ങുക, സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഇടനിലക്കാരെ ഒഴിവാക്കുക, സംസ്ഥാനത്തുള്ള ഏജന്‍സികെളയും കര്‍ഷക സംഘടനകളെയും ലേലത്തില്‍ പങ്കെടുപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജസ്റിസ് മുരളീധരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+