സമാന്തര സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടി
തിരുവനന്തപുരം: സമാന്തര സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടിതുടങ്ങിയതായി ഗതാഗതമന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത നീക്കത്തിലൂടെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടയര്‍ ക്ഷാമം മൂലം കെഎസ്ആര്‍ടിസിയുടെ 106ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിച്ച് സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications