Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത സ്വത്ത്: 32 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: വരുമാനത്തില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ ഒരു മുന്‍മന്ത്രിക്കും 32 ഉദ്യോഗസ്ഥര്‍ക്കുമെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിജിലന്‍സ് കേസെടുത്തതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

മുന്‍ എക്സൈസ് മന്ത്രി, മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ചീഫ് ടൗണ്‍ പ്ലാനര്‍, മൂന്ന് മുന്‍ ഡിവൈഎസ്പിമാര്‍, ഒരു മുന്‍ എസ്പി, രണ്ട് വാഹനപരിശോധനാ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

32 വിജിലന്‍സ് കേസുകളില്‍ ഒമ്പെതെണ്ണം പൂര്‍ത്തിയായി. രണ്ട് കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടിയെടുക്കും. മൂന്ന് കേസുകളില്‍ തുടര്‍നടപടികള്‍ ആവശ്യമില്ല. ഒരു കേസില്‍ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു.

മൂന്ന് കേസുകള്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സൂക്ഷ്മ പരിശോധനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ വിശദമായ ഗവേഷണം നടത്തുന്നതിന് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനെ സജ്ജമാക്കുന്നതിന് 2.6 കോടി രൂപയുടെ പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 85കേസുകളില്‍ 212 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നതാണ്.

വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ അബ്ദുറബ്, അബ്ദുറഹിമാന്‍ രണ്ടത്താണി, എം. ഉമ്മര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+