മിഗ് വിമാനം ബംഗാളില്‍ തകര്‍ന്നുവീണു
സിലിഗുരി: പശ്ചിമ ബംഗാളില്‍ മിഗ്-29 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ജല്പാഗുരി ജില്ലയിലെ കാഡംതല ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്തില്‍ നിന്നും ചാടിയ രണ്ടു പൈലറ്റുമാര്‍ പാരച്യൂട്ടിലാണ് താഴെയെത്തിയത്. നിലത്തെത്തുന്നതിനിടയില്‍ ഇരുവരുടെയും കാലിന് ക്ഷതമേറ്റു.
നിലത്തുവീണയുടനെ വിമാനം കത്തിയമര്‍ന്നു. വ്യാഴാഴ്ച രാവിലെ 10.15നാണ് അപകടമുണ്ടായത്.












Click it and Unblock the Notifications