സുജാ കാര്‍ത്തികയുടെ കാറിടിച്ച് സ്ത്രീ മരിച്ചു
ആലപ്പുഴ: ചലച്ചിത്രതാരം സുജാ കാര്‍ത്തികയുടെ കാറിടിച്ച് സ്ത്രീ മരിച്ചു. ദേശീയ പാതയില്‍ ആലപ്പുഴ ജില്ലയില്‍ ആറാട്ടുവഴി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്.
ആറാട്ടുവഴി വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ രാമുഅക്ക (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം നടന്നത്. ഇവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സുജാ കാര്‍ത്തിക. കാര്‍ ഡ്രൈവര്‍ സുന്ദരേശനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications