ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍
തിരുവനന്തപുരം: ലോകത്ത് ഏറ്റവുമധികം സ്ത്രീകള്‍ ഒത്തുചേരുന്ന ആഘോഷമെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.
1997 ഫിബ്രവരി 23ലെ പൊങ്കാലയാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്. അന്ന് 15 ലക്ഷം ഭക്തരാണ് പൊങ്കാലയ്ക്കെത്തിയത്. അന്നത്തെ പൊങ്കാല ബിബിസിയും നാഷണല്‍ ജ്യോഗ്രഫിക് ചാനലും വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഗിന്നസ് ബുക്കില്‍ പൊങ്കാല സ്ഥാനം പിടിച്ചതെന്ന് ട്രസ്റ് ചെയര്‍മാന്‍ ജി.മാധവന്‍നായര്‍, സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
ഗിന്നസ് വേള്‍ഡ് റെക്കോഡ്സ്-2007 എന്ന പുസ്തകത്തിന്റെ 89-ാം പേജിലാണ് ആറ്റുകാല്‍ പൊങ്കാലയെ സംബന്ധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications