അട്ടിമറിക്കു ശ്രമിച്ചത് താമരാക്ഷന്‍: ബാബു ദിവാകരന്‍
കൊല്ലം: ആന്റണി മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കു ഏജന്റായി പ്രവര്‍ത്തിച്ചത് എ.വി.താമരാക്ഷനായിരുന്നെന്ന് മുന്‍മന്ത്രി ബാബു ദിവാകരന്‍. അക്കാര്യങ്ങളൊക്കെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും ഗൗരിയമ്മ അതൊക്കെ അന്നേ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയെ വീഴ്ത്താന്‍ പണം നല്‍കാമെന്ന് പറഞ്ഞു നടന്നിരുന്നത് താമരാക്ഷനാണ്. താമരാക്ഷനുമായും ഷിബു ബേബി ജോണുമായും തെറ്റാനുള്ള പ്രധാന കാരണവും അതാണ്. ഇപ്പണി ശരിയല്ലെന്ന് താന്‍ അന്നേ പറഞ്ഞിരുന്നതാണ്. വേറെ പണിയില്ലേയെന്നു ഗൗരിയമ്മയും താമരാക്ഷനോട് ചോദിച്ചിരുന്നു.
പണമിടപാടിന്റെ കാര്യമൊന്നും വി.എസ് അറിഞ്ഞിട്ടുണ്ടാവില്ല. വി.എസ് നേരിട്ടു പറഞ്ഞാല്‍ ഗൗരിയമ്മയ്ക്കു ബോധ്യമാകുമെന്ന് കരുതിയാവണം അദ്ദേഹവും ഗൗരിയമ്മയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.
മന്ത്രിയാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഷിബുവിനെ കൂടെ നിര്‍ത്തിയതെന്നും ബാബു ദിവാകരന്‍ പറഞ്ഞു.












Click it and Unblock the Notifications