ബേപ്പൂര്‍ തുറമുഖ വികസനത്തിന് പദ്ധതി
തിരുവനന്തപുരം: കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി വിപുലമായ പദ്ധതി ആവിഷ്കരിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.
തുറമുഖ മന്ത്രി എം.വിജയകുമാര്‍, വ്യവസായ മന്ത്രി എളമരം കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് ബുധനാഴ്ച ചേര്‍ന്ന ഉന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.
എല്ലാത്തരം കപ്പലുകള്‍ക്കും വന്നുനില്‍ക്കാവുന്ന രീതിയില്‍ തുറമുഖം വികസിപ്പിക്കും. ഇതിനായി തുറമുഖത്തെ ചാനലിന്റെ ആഴവും വീതിയും കൂട്ടും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ തുറമുഖം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പ് പദ്ധതി തയ്യാറാകും. അതിനുശേഷം ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള പങ്കാളിയെ കണ്ടെത്തും.












Click it and Unblock the Notifications