കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് കസ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ കസ്റംസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ലക്ഷകണക്കിന് രൂപ സിബിഐ പിടിച്ചെടുത്തു. ആറ് കസ്റംസ് സൂപ്രണ്ടുമാര്‍ക്കെതിരെ സിബിഐ കേസെടുത്തു.

കസ്റംസ് ഉദ്യാഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടത്തി. വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരില്‍ നിന്നും വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സി.ബി.ഐ പരിശോധന നടത്തിയത്. ആറ് കസ്റംസ് കേസെടുത്തു. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് തെളിയിക്കുന്ന രേഖകളും വിലപ്പെട്ട മറ്റ് വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കസ്റംസ് സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ഹരിദാസ്, രാജീവന്‍, ജോര്‍ജ് മാത്യു, ഡേവിസ്, ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടുകളിലാണ് സിബിഐ പരിശോധന നടത്തിയത്. ബുധനാഴ്ച വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ഇത്.

ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വിമാനത്താവളത്തില്‍ റെയ്ഡ് തുടങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ റെഡ്യ്ഡ് നീണ്ടുനിന്നു. യാത്രക്കാരില്‍ നിന്നും ക്കൈകൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ വിമാനത്താവളത്തില്‍ സിഐഎസ്ഫ് സ്ഥാപിച്ചിട്ടുള്ള ക്ലോസഡ് സര്‍ക്യൂട്ട് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡുണ്ടായത്. വ്യാഴാഴ്ച കസ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളും റെയ്ഡ് ചെയ്തു.

കസ്റംസ് ക്ലിയറന്‍സിനായി യാത്രക്കാരില്‍ നിന്നും വന്‍തോതില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയതായി സിബിഐ കണ്ടെത്തി. കൈക്കൂലി നല്‍കാത്തവരെ ചില ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നത് പതിവായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ പിടിയിലാകുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X