Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ ഗ്രാമീണസേവനം ഒരു വര്‍ഷമാക്കും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനം ഒരു വര്‍ഷമാക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയെ അറിയിച്ചു.

ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ പുരോഗമിച്ചുവരികയാണെന്ന് മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് തമിഴ്നാട് പൊലീസുമായി ചേര്‍ന്ന് സംയുക്ത സുരക്ഷാ സംവിധാനത്തിന് തയ്യാറല്ലെന്നും സുരക്ഷാസംവിധാനം കേരളം നോക്കുമെന്നും തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളില്‍ കരകൗശല ഉത്പന്നങ്ങളുടെ ഷോറൂമുകള്‍ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+