തലസ്ഥാനത്തെ ഗതാഗതത്തിനായി മാസ്റര്‍പ്ലാന്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സംവിധാനം സമഗ്രമായി പുന:ക്രമീകരിക്കുന്നതിനായി ഒരു മാസ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററും പൊതുമരാമത്ത് വകുപ്പും സിറ്റി കോര്‍പ്പറേഷനും ഗതാഗത, പൊലീസ് വകുപ്പുകളും ചേര്‍ന്നായിരിക്കും കര്‍മപദ്ധതി തയ്യാറാക്കുന്നത്. എം.എ.വഹീദിന്റെ (കോണ്‍ഗ്രസ്) ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തു വരികയാണ്. ട്രാഫിക് വകുപ്പില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും.
സംസ്ഥാനത്തെ പൊലീസുകാരുടെ എണ്ണം കൂട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications