Get Updates
Get notified of breaking news, exclusive insights, and must-see stories!

മോടിപിടിപ്പിക്കല്‍ സെക്രട്ടറിമാരുടെ അറിവോടെ

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടി പിടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രൈവറ്റ് സെക്രട്ടറിമാരാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവില്‍ പുതിയ റോഡുണ്ടാക്കാനും അടുക്കള നിര്‍മിക്കാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.റാം മോഹന്‍ കത്ത് നല്‍കിയിരുന്നു. മന്ത്രിയുടെ പേഴ്സണല്‍ അസിസ്റന്റ് രാഘവനും മോടിപിടിപ്പിക്കാനായി മറ്റൊരു കത്ത് നല്‍കിയിരുന്നു.

ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ താമസിച്ചിരുന്ന സാനഡുവില്‍ മോടിപിടിപ്പിക്കാനായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ചന്ദ്രസേനന്‍ മൂന്ന് കത്തുകളാണ് നല്‍കിയത്.

രാംമോഹന്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ കത്തില്‍ പുതിയ അടുക്കള നിര്‍മിക്കാനും ബംഗ്ലാവിന്റെ വടക്കുവശത്തു പുതിയ ഗേറ്റും അതിലേക്ക് റോഡും നിര്‍മിക്കാനും സിറ്റൗട്ടിലും കിടപ്പുമുറിയിലും അടുക്കള വരെയും വിട്രിഫെഡ് ടൈല്‍സിടാനും നിര്‍ദേശമുണ്ട്. മുഴുവന്‍ പെയിന്റ് ചെയ്യാനും പുതിയ വാതിലുകള്‍ പിടിപ്പിക്കാനും കിടപ്പുമുറിയില്‍ ഫ്ലഷ്ഡോര്‍ വയ്ക്കാനും എസി വയ്ക്കാന്‍ കിടപ്പുമുറിയില്‍ അലൂമിനിയും ജനാലകള്‍ പിടിപ്പിക്കാനും പുതിയ സാനിട്ടറി ഫിറ്റിംഗ്സ് വേണമെന്നും നിര്‍ദേശമുണ്ട്.

മന്ത്രിയുടെ പേഴ്സണല്‍ അസിസ്റന്റ് രാഘവന്‍ നല്‍കിയ കത്തില്‍ അകത്തെ റോഡുകള്‍ക്ക് ടാറിംഗ് നടത്താനും പുതിയ ഗേറ്റില്‍ ഗാര്‍ഡ് റൂം നിര്‍മിക്കാനും പുതിയ രണ്ടു കുളിമുറികള്‍ നിര്‍മിക്കാനും വാട്ടര്‍ടാങ്ക് സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

മന്ത്രി ദിവാകരന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തുകളില്‍ പുതിയ ഗേറ്റ് സ്ഥാപിക്കാനും വീടിനു പിന്നിലെ വരാന്ത അലൂമിനിയം ഫാബ്രിക്കേഷന്‍ ചെയ്ത് അടയ്ക്കാനും വീട്ടുവളപ്പിലെ റോഡ് ടാറിംഗ് നടത്താനും സ്റാഫ് ക്വാര്‍ട്ടേഴ്സ് അറ്റക്കുറ്റപ്പണികള്‍ നടത്താനുമാണ് നിര്‍ദേശമുള്ളത്.

ഈ കത്തുകളില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണികള്‍ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പണി നടക്കുമ്പോള്‍ പഴ്സണല്‍ സ്റാഫില്‍ പെട്ടവര്‍ വാക്കാല്‍ മറ്റ് പല നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നാണ് ഇതിന് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+