സപ്ലൈകോ അഴിമതി സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: സിവില്‍സ് സപ്ലൈസ് കോര്‍പ്പറേഷനില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച ജസ്റിസ് കെ.ഇ.മുരളീധരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് സിബിഐ അന്വേഷണം. 18 കേസുകളിലാണ് സിബിഐ അന്വേഷണം നടത്തുക.
ജസ്റിസ് കെ.ഇ.മുരളീധരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രി വ്യാഴാഴ്ച സഭയുടെ മേശപ്പുറത്തു വച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് സര്‍ക്കാര്‍ എടുത്ത നടപടികളെ കുറിച്ചുള്ള ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും മേശപ്പുറത്തു വച്ചു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 96.70 കോടി രൂപയുടെ ക്രമക്കേടാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications