സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് കുട്ടി മരിച്ചു
പാനൂര്‍: സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് കുട്ടി മരിച്ചു. കണ്ണൂരിലെ പാനൂരിനടുത്ത് പാറാട്ടാണ് സംഭവം.
ചിറപ്പറമ്പ് അബ്ദുള്‍ റയീസിന്റെ മകന്‍ മുഹമ്മദ് ഫയസ് (12) ആണ് മരിച്ചത്. കൊളവല്ലൂര്‍ യുപി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്കൂള്‍ ബസിന്റെ ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടമുണ്ടായത്.












Click it and Unblock the Notifications