കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ശ്രീവിദ്യ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പ്രമുഖ ചലച്ചിത്രതാരം ശ്രീവിദ്യ (53) അന്തരിച്ചു. അര്‍ബുദ രോഗബാധയെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ശ്രീവിദ്യ. വ്യാഴാഴ്ച രാത്രി 7.55 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുറച്ചു നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ആന്തരിക രക്തസ്രാവം ഉണ്ടായി. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചു.

ഡോ. കൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീവിദ്യയെ ചികിത്സിച്ചത്. മരണസമയത്ത് സഹോദരന്‍ ശങ്കരരാമനും ഭാര്യയും മകളും കെ.ബി.ഗണേഷ്കുമാര്‍, കെ.പി.എ.സി.ലളിത എന്നിവരും സമീപത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ക്കാരം.

മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്ക്കാരത്തിനും അര്‍ഹയായി. ശ്രീവിദ്യ അടുത്ത കാലത്തായി സീരിയല്‍ രംഗത്തായിണ് സജീവമായിരുന്നത്.

തമിഴിലും ഒട്ടേറെ സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. തമിഴകത്തുനിന്ന് എത്തിയ ഈ നടിയെ മലയാളത്തിന്റെ മുഖശ്രീയായി മാറുകയായിരുന്നു.

1953 ജൂലൈ 24-ാം തീയതി ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും ഗായിക എം.എല്‍. വസന്തകുമാരിയുടെയും മകളായി ശ്രീവിദ്യ മദ്രാസില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞതോടെ പഠനം മതിയാക്കി.

അഞ്ച് വയസ് മുതല്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയില്‍ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു.

1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. അന്ന് പതിനാറുകാരിയായ ശ്രീവിദ്യയുടെ നായകന്‍ സത്യനായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X